Trending

കാറപകടം;കൊടുവള്ളി സ്വദേശിനി മരിച്ചു.





തിരുവമ്പാടി:-
മലയോര ഹൈവേയിൽ കൂമ്പാറ കക്കാടംപൊയിൽ റോഡിൽ ആനക്കല്ലൂംപാറായിൽ കാറിൻ്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ കൊടുവള്ളി മുക്കിലങ്ങാടി ഷുക്കൂറിന്റെ മകൾ ഫാത്തിമ (20) മരണപ്പെട്ടു.
കൂടെയുണ്ടായിരുന്ന ഓമശ്ശേരി-തറോൽ സ്വദേശിയായ മുൻഷിക്കിനെ നിസാരാ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ട് കക്കാടംപൊയിൽ ഭാഗത്തു നിന്നും ചുരമിറങ്ങി വന്ന കാറിൻ്റെ നിയന്ത്രണം നഷ്ടമായി സമീപത്തുള്ള കലുങ്കിൽ ഇടിച്ചാണ് അപകടം.

ഉടൻ തന്നെ പരിക്കേറ്റവരെ നാട്ടുകാർ അരീക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമയുടെ ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post