Trending

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ മാതൃ ശിശു ബ്ലോക്കിൻ്റെ പുനർ നിർമാണ പ്രവൃത്തികൾ ത്വരിതപ്പെടുത്തി മികച്ച സേവനലഭ്യത ഉറപ്പു വരുത്തുക. KGNA.








താമരശ്ശേരി:KGNA താമരശ്ശേരി ഏരിയാ സമ്മേളനം BRC ഹാളിൽ സംസ്ഥാന സെക്രട്ടറിയേറ്റ അംഗം പവിത്രൻ പി വി ഉദ്ഘാടനം ചെയ്തു.

സംഘടനയുടെ താമരശ്ശേരി ഏരിയാ പ്രസിഡൻറ് അജ്ന കെ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ റീജ കെ ,ഷീജ പി ജോയ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു ഏരിയാ സെക്രട്ടറി രാകേന്ദു ആർ വാർഷിക റിപ്പോർട്ടും, ഏരിയാ ട്രഷറർ അൽഫോൺസാ നൈസിൽ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗം സിന്ധു കെ പി സമ്മേളനം ഉന്നയിക്കുന്ന
പ്രമേയങ്ങളും ആവശ്യങ്ങളും അവതരിപ്പിച്ചു. ചർച്ചകൾക്കും മറുപടിക്കും ശേഷം 2024-25 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു..

സമ്മേളനം ഉന്നയിക്കുന്ന പ്രമേയങ്ങളും ആവശ്യങ്ങളും
1 താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ മാതൃ ശിശു ബ്ലോക്കിൻ്റെ പുനർ നിർമാണ പ്രവൃത്തികൾ ത്വരിതപ്പെടുത്തി മികച്ച സേവനലഭ്യത ഉറപ്പു വരുത്തുക.


2 വയനാടിന് വേണ്ടി അണിചേരുക
3 ആരോഗ്യരംഗത്തെ മുന്നേറ്റത്തിന് സഹായകമാം വിധം നഴ്സ്മാരുടെ പുതിയ തസ്തിക സൃഷ്ടിക്കുക
4 നഴ്സ് മാർക്ക് റിസ്ക് അലവൻസ് അനുവദിക്കുക.
5 താൽക്കാലിക വിഭാഗം നഴ്സ് മാർക്ക് മിനിമം വേതനം ഉറപ്പുവരുത്തുക.

പുതിയ ഭാരവാഹികൾ
പ്രസിഡൻ്റ് സജിത കെ എസ്
വൈസ് പ്രസിഡന്റ് ബിന്ദു മോൾ ടി കെ
സെക്രട്ടറി രാകേന്ദു ആർ
ജോ:സെക്രട്ടറി ധന്യ എം യോഹന്നാൻ
ട്രഷറർ സജി ജോസഫ്

സംഘടനയുടെ താമരശ്ശേരി ഏരിയാ സെക്രട്ടറി രാകേന്ദു ആർ സ്വാഗതം ആശംസിച്ച സമ്മേളനം ജോ:സെക്രട്ടറി ധന്യ എം യോഹന്നാൻ നന്ദി പറഞ്ഞതോടെ അവസാനിച്ചു....

Post a Comment

Previous Post Next Post