താമരശ്ശേരി: താമരശ്ശേരി - കോവിലകം - വാടിക്കൽ റോഡിൽ കയ്യേലിക്കൽ ഭാഗത്ത് റോഡിൻ്റെ ഇരുവശവും വൈദ്യുതി പോസ്റ്റുകൾ ഇറക്കിയിടാനായി KSEB കയ്യടക്കിയതിനാൽ ദുരിതത്തിലായി നാട്ടുകാർ.
വീതി കുറഞ്ഞ റോഡിൽ സമീപത്തെ വീടുകളിൽ എത്തുന്നവർക്ക് അവരുടെ വാഹനങ്ങൾ പോലും റോഡരികിൽ നിർത്തിയിടാനാകാത്ത രൂപത്തിലാണ് പോസ്റ്റുകൾ റോഡിൽ ഇരുവശവും ഇറക്കിയിട്ടിരിക്കുന്നത്.