ബത്തേരി:ലഹരികടത്ത് കണ്ണികളെ പിന്തുടര്‍ന്ന് വയനാട് പോലീസ് പിടികൂടി.
മുത്തങ്ങയില്‍ ഒന്നേകാല്‍ കിലോയോളം എം.ഡി.എം.എ പിടികൂടിയ സംഭവത്തിലാണ് ഒരാള്‍ കൂടി അറസ്റ്റിലായത്.
ഒന്നേകാല്‍ കിലോയോളം എം.ഡി.എം.എയുമായി കൈതപ്പൊയിൽ സ്വദേശിയായ ലോറി ഡ്രൈവർ ഷംനാദിനെ പിടികൂടിയ കേസിൽ മണിക്കൂറുകള്‍ക്കുള്ളില്‍ കൂട്ടുപ്രതിയെയും വലയിലാക്കി പോലീസ്. ഈങ്ങാപ്പുഴ, ആലിപറമ്പില്‍ വീട്ടില്‍, എ.എസ്. അഷ്‌ക്കര്‍(28)നെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബത്തേരി പോലീസ് പിടികൂടിയത്.ഇതോടെ കേസിൽ രണ്ടു പേർ പിടിയിലായി.
KL 65 N 0825 നമ്പർ കാറിലായിരുന്നു അഷ്കർ ബാംഗ്ലൂര് നിന്നും കേരളത്തിലേക്ക് വന്നത്.ലോറി ഡ്രൈവർക്ക് MDMA കൈമാറിയത് അഷ്കറാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.
പിടികൂടിയ മയക്കുമരുന്നിന് 50 ലക്ഷത്തിനു മേൽ വില വരും.