Trending

14കാരൻ ഉറക്കത്തിൽ മരിച്ച നിലയിൽ





പാലക്കാട്: പാലക്കാട് നെല്ലിപാടത്ത് 14 കാരനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻ - ജയന്തി ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ക്കും 12 നും ഇടയിൽ കുട്ടിയുടെ റൂമിൽ നിന്ന് ശ്വാസം വലിക്കുന്ന ശബ്ദം കേട്ടു. അമ്മ റൂമിലേക്ക് എത്തിയപ്പോൾ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടു. ഉടൻ തന്നെ ബന്ധുക്കളെ വിളിച്ച് കുട്ടിയെ തൊട്ടടുത്ത ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തുമ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു. രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്നതാണെന്നും മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലായിരുന്നു എന്നും കുടുംബം വ്യക്തമാക്കി. വീട്ടിൽ അമ്മയും കുട്ടിയും മാത്രമാണുള്ളത്. അച്ഛൻ നേരത്തെ മരിച്ചു. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ. 

Post a Comment

Previous Post Next Post