Trending

ഊഞ്ഞാലാടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞുവീണ് 4 വയസുകാരന് ദാരുണാന്ത്യം






തിരുവനന്തപുരത്ത് ഊഞ്ഞാലാടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞുവീണ് 4 വയസുകാരന് ദാരുണാന്ത്യം. ഊഞ്ഞാലാടുന്നതിനിടെകുഞ്ഞിന്റെ പുറത്തേക്ക് കോണ്‍ക്രീറ്റ് തൂണ്‍ അടര്‍ന്ന് വീഴുകയായിരുന്നു.

നെയ്യാറ്റിന്‍കര കാരക്കോണം സ്വദേശി രാജേഷിന്റെ മകന്‍ റിച്ചു എന്ന റിത്തിക് രാജാണ് മരിച്ചത്. തലക്ക് ഗുരുതര പരുക്കേറ്റ കുഞ്ഞിനെ കാരക്കോണം മെഡിക്കല്‍ കോളജിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കോണ്‍ക്രീറ്റ് തൂണുകളുമായി ബന്ധിപ്പിച്ചിരുന്ന ഇരുമ്പുദണ്ഡില്‍ സാരികെട്ടിയാണ് ഊഞ്ഞാല്‍ ആടിയത്. ഇതില്‍ ഒരു തൂണാണ് കുട്ടിയുടെ മുകളിലേക്ക് വീണത്.

അപകടത്തില്‍ അടുത്ത നിന്ന രണ്ട് കുട്ടികള്‍ തലനാരക്കിഴക്ക് രക്ഷപ്പെട്ടു. തൊട്ടടുത്ത ബന്ധുവിന്റെ വീട്ടിലെ ഊഞ്ഞാലിലാണ് കുട്ടി കളിച്ചു കൊണ്ടിരുന്നത്.


Post a Comment

Previous Post Next Post