കോഴിക്കോട്:പെരുവയൽ കോണാറമ്പിൽ തെരുവുനായയുടെ കടിയേറ്റ് മൂന്നുപേർക്ക് പരിക്ക്.മുക്കം ആനയാംകുന്ന് സ്വദേശി സുബൈദ (48)പെരുവയൽ മദ്രസ പാടം സ്വദേശികളായ ഹുസൈൻ (73)
മുഹാജിർ (13) എന്നിവർക്കാണ് പരിക്കേറ്റത്.
വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.
ഓടിയെത്തിയ തെരുവുനായ പെട്ടെന്ന് കടിക്കുകയായിരുന്നു.
കടിയേറ്റവർക്കെല്ലാംകാലുകൾക്കും കൈകൾക്കും ആണ് പരിക്ക്.റോഡിലും വീട്ടുമുറ്റത്തും നിന്നവർക്കാണ് കടിയേറ്റത്.
ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് നായയുടെ ആക്രമണത്തിൽ നിന്നും മൂവരെയും രക്ഷിച്ചത്.
പരിക്കേറ്റ മൂന്നു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനുപുറമെ
ഈ ഭാഗത്തെ നിരവധി വീടുകളിലെ വളർത്തുമൃഗങ്ങൾക്കും തെരുവുനായുടെ കടിയേറ്റിയിട്ടുണ്ട്.
കൊണാമ്പ് ഭാഗത്തെ വ്യാപകമായ തെരുവുനായുടെ ശല്യം ഒഴിവാക്കാൻ
അധികൃതർ അടിയന്തരമായി ഇടപെടണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.