ചുരം ആറാം വളവിന് സമീപം ഇന്ന് രാവിലെയായിരുന്നു തീ പിടിച്ചത്.
ബത്തേരിയിലേക്ക് ഫ്ലൈവുഡുമായി പോകുകയായിരുന്നു മിനിലോറി. മുക്കത്തു നിന്നും കല്പറ്റയിൽ നിന്നും ഫയർ ഫോഴ്സെത്തിയാണ് തീ അണച്ചത്. ഒരു മണിക്കൂറോളം ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. ഹൈവെ പൊലീസ് ഗതാഗതം നിയന്ത്രിച്ചു - മുക്കത്ത് നിന്നും ഫയർ ഫോഴ്സെത്തിയെങ്കിലും അതിനു മുമ്പ് തന്നെ തീ അണച്ചിരുന്നു. പിന്നീട് ശേഷമാണ് കല്പറ്റയിൽ നിന്നും ഫയർ ഫോഴ്സെത്തി ചേർന്നിരുന്നു.