Trending

താമരശ്ശേരി ടൗണിലെ നടപ്പാത നവീകരണം സർവ്വേ നടപടികൾ ആരംഭിച്ചു



താമരശ്ശേരി.കോഴിക്കോട് കൊല്ലേഗൽ ദേശീയ പാത 766 ൻ്റെ നവീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായിതാമരശ്ശേരി ടൗണിൽ ഏറെ കാലമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന നടപ്പാത നിലവിലുള്ളതിൽ നിന്നും വീതി കൂട്ടി പുനർനിർമ്മിക്കുന്നതിനായി സ്ഥലം സർവ്വേ നടത്തി അതിർത്തി നിർണ്ണയിക്കുന്ന പ്രവൃത്തി ആരംഭിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് കമ്മിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന ടൗൺ സൗന്ദര്യവൽകരണ നടപടികൾ ഇതോടെ വേഗത്തിലാകുന്നതാണ്. സർവ്വേ നടപടികൾക്ക് കാലതാമസം നേരിട്ടപ്പോൾ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ തഹസിൽദാറുമായി ബന്ധപ്പെട്ട് പ്രവൃത്തി ആരംഭിക്കുന്നതിന് സർവ്വേയറെ നിയമിക്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.അരവിന്ദൻ്റെ നേതൃത്വത്തിൽ അതിർത്തി അടയാളപ്പെടുത്തൽ ഇന്നാരംഭിച്ചു.ദേശീയപാത നിരത്ത് വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയർ സലീം, താലൂക്ക് സർവ്വയർ എം.രാജേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി താമശ്ശേരി യൂണിറ്റ് പ്രസിഡൻറ് പി.സി അഷ്റഫ്, വി.കെ.അഷ്റഫ്, റാഷി താമരശ്ശേരി, ചെയിൻമാൻ 
ഐജിൻ തുടങ്ങിയവർ സർവ്വേ നടപടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post