താമരശ്ശേരി.മലയോര താലൂക്കിൻ്റെ ആസ്ഥാനമായ താമരശ്ശേരി താലൂക്ക് ഓഫീസ് സ്ഥലപരിമിതിയിൽ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ റവന്യൂ ടവർ അടിയന്തിരമായി യാഥാർത്ഥ്യമാക്കണമെന്ന് രാരോത്ത് വില്ലേജ് ജനകീയ സമിതി.പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റവന്യു ടവർ നിലവിൽ വരുന്ന തോട് കൂടി വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പല സർക്കാർ ഓഫീസുകളും ഒരു കുടക്കീഴിൽ കൊണ്ടുവരുവാൻ സാധിക്കും. ഈ ആവശ്യം ഉന്നയിച്ച് വകുപ്പ്മന്ത്രിക്കും ,ഡോ.എം കെ മുനീർ എം എൽ എക് നിവേദനം നൽകുവാനും യോഗത്തിൽ തീരുമാനിച്ചു.കാലവർഷക്കെടുതിയിയുടെ ഭാഗമായി നഷ്ടം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ച് വരുന്നതായി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച താമരശ്ശേരി താലൂക്ക് തഹസിൽദാർ കെ.ബാലരാജൻ അറിയിച്ചു.വില്ലേജ് പരിധിയിലെ ഡിജിറ്റൽ സർവ്വേ നടപടിക്രമങ്ങളും പുരോഗമിക്കുന്നതായും അദ്ധേഹം അറിയിച്ചു. വില്ലേജ് ജനകീയ സമിതി അംഗങ്ങളായ ബ്ലോക്ക് പഞ്ചായത്ത് അംഗം സുമരാജേഷ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജിത കുറ്റ്യാക്കൽ, പി.സി അബ്ദുൽ റഹിം, ഷംസീർ എടവലം, റാഷി താമരശ്ശേരി,അബ്ദുൽ അസീസ്, അബ്ദു പി കെ, വില്ലേജ് ഓഫീസർ ഇൻ ചാർജ് സിംസൺ.എസ് തുടങ്ങിയവർ സംസാരിച്ചു.