താമരശ്ശേരി ചുങ്കത്ത് വാഹന അപകടം, ബൈക്ക് യാത്രികന് പരുക്ക്
താമരശ്ശേരി ചുങ്കം ബാലുശ്ശേരി റോഡിൽ ടെലഫോൺ എക്സ്ചേഞ്ചിനു മുൻവശം ബാലുശ്ശേരി ഭാഗത്തു നിന്നും തെറ്റായ ദിശയി വന്ന കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികന് സാരമായി പരുക്കേറ്റു.കോരങ്ങാട് വട്ടക്കുരുസ്വദേശി ഷിബിലി ക്കാണ് പരുക്കേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.