താമരശ്ശേരി:
മൊബൈൽ ഫോൺ നഷ്ട്ടപ്പെട്ട് പോയതിനെ തുടർന്ന് കൊടുവള്ളി പോലീസ് സ്റ്റേഷനിൽ Ceir portal ൽ വഴി ഉടമ പരാതി രജിസ്ട്രർ ചെയ്തതിനെ തുടർന്ന് കൊടുവള്ളി പോലീസ്, കോഴിക്കോട് റൂറൽ ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് മൊബൈൽ ഫോണുകൾ കണ്ടെത്തിയത്.
നൂറാമത്തെ ഫോൺ അഞ്ച് മാസം മുൻപ് ഒരു ഹോട്ടലിൽ വെച്ച് നഷ്ടപ്പെട്ടതാണ്.
ഇതര സംസ്ഥാന തൊഴിലാളിക്ക് ലഭിച്ച ഫോൺ അഞ്ച് മാസത്തോളം സിം ഇടാതെ കിടന്നു, തുടർന്ന് കഴിഞ്ഞ ആഴ്ച സിം കാർഡ് ഫോണിൽ ഇട്ടപ്പോൾ Ceir സൈറ്റിൽ ആ സിം നമ്പർ ലഭിക്കുകയായിരുന്നു.
തുടർന്ന് സിം കാർഡ് ഉടമയുമായി പോലീസ് ബന്ധപ്പെട്ടതിനെ തുടർന്ന് അദ്ദേഹം കൊറിയർ വഴി ഫോൺ പോലീസിന് ആയച്ചു കൊടുക്കുകയായിരുന്നു,.