Trending

പ്രകൃതി ദുർബല മേഖല ജനവാസ പ്രദേശങ്ങളെ ഒഴിവാക്കണം. നാഷണൽ ലീഗ്



 കട്ടിപ്പാറ പഞ്ചായത്തിലെ ജനങ്ങൾ തിങ്ങി താമസിക്കുന്ന മലയോര പ്രദേശങ്ങളെ പരിസ്ഥിതി ദുർബല പ്രദേശങ്ങളായി തീരുമാനമെടുക്കുന്ന നടപടിയിൽ നിന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പിന്തിരിയണമെന്നും ജനവാസ മേഖലകളെ ഒഴിവാക്കി വനഅത്രിത്തിക്കുള്ളിൽ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്നും നാഷണൽ ലീഗ് കട്ടിപ്പാറപഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

 കുടിയേറ്റമലയോര കർഷകരുടെ നീതിക്ക് വേണ്ടിയുള്ള സമരത്തിൽ പങ്കാളികളാവൻ തീരുമാനിച്ചു.
ഒ കെ മുഹമ്മദ്‌. സലീം പി. പി. മുഹമ്മദ്‌ സുഹൈൽ തുടങ്ങിയവരുടെ നേതൃത്തിൽ വിവിധ സംഘടനകളിൽ നിന്നും രാജി വെച്ച് വന്നവരെ നാഷണൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിനാസർകോയ താങ്കൾ ഹരമണിയിച്ചു സ്വീകരിച്ചു.
കെ. കെ. ഹൈദരലിയുടെ അധ്യക്ഷതയിൽചേർന്ന യോഗം നാസർക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഒ പി അബ്ദുൽ റഷീദ് ജില്ലാ ലീഗ് സെക്രട്ടറി വഹാബ് മണ്ഡലംലീഗ് വൈസ് പ്രസിഡണ്ട്‌ കുഞ്ഞിമരക്കാർ. എ. കെ. അയമു കോരങ്ങാട് അബ്ദുൽ അസീസ് തേവർമല ഉസ്സൈൻ കുറ്റമ്പൂര്. സലീം പി. പി.ഷെരിഫ് ചമൽ.ഒ.കെ മുഹമ്മദ്‌ കട്ടിപ്പാറ തുടങ്ങിയവർ സംസാരിച്ചു
 ക ട്ടിപ്പാറ പഞ്ചായത്ത് ഭാരവാഹികളായി ഒ കെ മുഹമ്മദ്‌ പ്രസിഡണ്ട്‌. അസീസ് തേവർമല ജനറൽസെക്രട്ടറി.ഉസ്സൈൻ. കുട്ടമ്പുര് ട്രഷറർ.ഹൈദർ കെ കെ. ഹമീദ്. എം ഷാമിൽ (വൈ പ്രസിഡന്റ്) ഷെരിഫ്. പി പി. സലീം. മുജീബ്. ( ജോയിൻ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു

Post a Comment

Previous Post Next Post