Trending

'അൻവർ വലതുപക്ഷത്തിന്റെ കൈയിലെ കോടാലി; പാർട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനിച്ചു': എം.വി. ഗോവിന്ദൻ






ന്യൂഡൽഹി: പി വി അൻവർ വലതുപക്ഷത്തിന്റെ കോടാലിയായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അൻവറിന് പാർട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനിച്ചതായും ഗോവിന്ദൻ പറഞ്ഞു.  കേരളത്തിലെ പാർട്ടിയെയും സർക്കാരിനെയും തകർക്കുന്നതിനായി കഴിഞ്ഞ കുറേക്കാലമായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവർക്ക് അനുകൂലമായ വാർത്താമാധ്യമങ്ങളും പ്രചാരണം നടത്തിവരുകയാണ്. അവരുടെ വക്കാലത്ത് ഏറ്റുപിടിച്ച് പുറപ്പെട്ടിരിക്കുകയാണ് പി വി അൻവറെന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

‌അൻവർ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായ സ്ഥിതിയാണുള്ളത്. അൻവറിന്റെ നിലപാടിനെതിരായി പാർട്ടിയെ സ്നേഹിക്കുന്ന ജനങ്ങളും സഖാക്കളും രംഗത്തിറങ്ങണം. അൻവറിന്റെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും പരിശോധിച്ചാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംവിധാനത്തെക്കുറിച്ച് അയാൾക്ക് കാര്യമായ ധാരണയില്ലെന്ന് വ്യക്തമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

പരസ്യം ചെയ്യൽ
അച്ചടക്കമുള്ള സംഘാടക മേഖലയിൽ നിൽക്കുന്ന ആൾക്ക് ആലോചിക്കാൻ പോലും പറ്റാത്ത പ്രതികരണമാണ് അൻവറിന്റേത്. പരസ്യ പ്രതികരണം പാടില്ലെന്ന് പലതവണ പറഞ്ഞിട്ടും അത് ചെയ്തില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് അൻവറിന് ധാരണയില്ല‌. അൻവറിന് സിപിഎം രാഷ്ട്രീയവുമായി ബന്ധമില്ല. സംഘടനാരീതിയെക്കുറിച്ച് അറിയില്ല. അൻവറുമായി അടുത്തമാസം മൂന്നിന് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു അതിനിടയിലാണ് അച്ചടക്കത്തിന്റെ എല്ലാ സീമകളും ലംഘിച്ചുള്ള വാർത്താസമ്മേളനം നടത്തിയതെന്നും ഗോവിന്ദൻ പറഞ്ഞു. ‌

അൻവറിന് നല്ല പരിഗണന നൽകിയിരുന്നു. അദ്ദേഹത്തിന്റെ പരാതികൾ പാർട്ടിയും സർക്കാരും കേട്ടിരുന്നു. അൻവറിന്റെ നിലപാട് നോക്കിയല്ല ഉയർന്നുവന്ന പ്രശ്നങ്ങൾ നോക്കിയാണ് കാര്യങ്ങൾ പരിശോധിച്ചത്. ഈ പരാതികളിൽ അന്വേഷണങ്ങൾ മുറയ്ക്ക് നടക്കുന്നു. മൂന്നു പി ബി അംഗങ്ങളുടെ ഉറപ്പ് വിശ്വസിക്കാതെ വീണ്ടും പത്രസമ്മേളനം നടത്തി അൻവർ പാർട്ടിയേ അപമാനിച്ചു.

ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ പ്രസിഡന്റായിരിക്കുമ്പോഴാണ് റിയാസ് മത്സരിച്ചു മന്ത്രിയായത്.
റിയാസിന്റെ ഭാര്യക്കെതിരെയും വിമർശനം ഉണ്ടാകുന്നു. മുൻപ് റിയാസിനെ അൻവർ പ്രശംസിച്ചിരുന്നു. ഇപ്പോൾ റിയാസിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം അവസരവാദപരമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അൻവറിനെതിരായ ഫോൺ ചോർത്തൽ ആരോപണങ്ങൾ അന്വേഷിക്കുമെന്ന സൂചനയും എം വി ഗോവിന്ദൻ നൽകി.


Post a Comment

Previous Post Next Post