സിപിഐ(എം ) താമരശ്ശേരി നോർത്ത് ലോക്കലിലെ ചുങ്കം ടൗൺ ബ്രാഞ്ച് സമ്മേളനത്തിൽ വെച്ചാണ് എപി ലോഹിതാക്ഷൻ നായർ തന്റെ മരണാനന്തരം ഭൗതിക ശരീരം കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറാനുള്ള സമ്മതപത്രം സി പി എം ഏരിയ കമ്മിറ്റിയംഗം കെ കെ രാധാകൃഷ്ണന് കൈമാറിയത്. സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി, പി ബിജു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ, എം വിനോദ്, സി കെ നൗഷാദ്, ഏ പി ഭാസ്കരൻ,പി എം ശശി, ചുങ്കം ടൗൺ ബ്രാഞ്ച് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.