ചാലിയാർ പുഴയിൽ കൊളത്തറ മാട്ടുമ്മലിനു സമീപം തോണി മറിഞ്ഞ് നാലുപേർ അപകടത്തിൽപ്പെട്ടു, മൂന്നു പേരെ രക്ഷപ്പെടുത്തി, താമരശ്ശേരി പൊൽപ്പാടത്തിൽ സ്വദേശിയായ ചന്ദ്രദാസിനായി തിരച്ചിൽ തുടരുന്നു. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്നും എത്തിയ സ്കൂബാ ടീമിൻ്റെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
തെങ്ങുകയറ്റ തൊഴിലാളികൾക്കൊപ്പം ചന്ദ്രദാസും, കൂട്ടുകാരും പ്രദേശത്തെ തുരുത്തിൽ കരിക്ക് വലിക്കാനായി പോയി തിരികെ വരുമ്പോഴാണ് അപകടം എന്നാണ് അറിവ്