Trending

ആംബുലന്‍സ് സര്‍വീസിന് താരിഫ് നിശ്ചയിച്ച് കേരളം




ആംബുലന്‍സുകളുടെ നിരക്ക് ഏകീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം. ഐസിയു സംവിധാനമുള്ള ആംബുലന്‍സിന് 2500 രൂപ. ബി പി എല്‍ വിഭാഗങ്ങള്‍ക്ക് 20 % ഇളവ് ലഭിക്കും. താരിഫുകള്‍ ആംബുലന്‍സുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു.


സംസ്ഥാനത്ത ഓടുന്ന എല്ലാ ആംബുലന്‍സുകളുടെയും നിരക്കുകള്‍ ഏകീകരിച്ചു. ആംബുലന്‍സ് ഉടമകളുടെ സംഘടനകളുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

താരിഫുകള്‍ ആംബുലന്‍സുകളില്‍ പ്രദര്‍ശിപ്പിക്കും. യാത്ര വിവരങ്ങള്‍ അടങ്ങിയ ലോഗ് ബുക്ക് ആംബുലന്‍സുകളില്‍ നിര്‍ബന്ധമാക്കുകയും സംശയം തോന്നുന്ന ആംബുലന്‍സുകളില്‍ പരിശോധന നടത്തുകയും ചെയ്യുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു

Post a Comment

Previous Post Next Post