വടകര മുക്കാളി ബ്ളോക്ക് ഓഫീസിന് സമീപം കാറും
ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ച. ഇന്ന് രാവിലെ 6.45 ഓടെയാണ് സംഭവം കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന കാറും തലശേരി ഭാഗത്ത് നിന്നും വരുന്ന
ലോറിയുമാണ് കൂട്ടിയിടിച്ചത്.
കാർ ഡ്രൈവർ തലശ്ശേരി
ചേറ്റം കുന്ന് സ്വദേശി
പ്രണവം നിവാസിൽ ജൂബി ( 38 )
യാത്രക്കാരൻ ന്യൂ മാഹി സ്വദേശി
കളത്തിൽ ഷിജിൽ ( 40 )
എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.ഷിജിൽ അമേരിക്കയിൽ നിന്ന് വരികയായിരുന്നു.