Trending

കൂളിമാടിനു സമീപം വെള്ളക്കെട്ടിലേക്ക് ടെമ്പോ വാൻ മറിഞ്ഞു.




കോഴിക്കോട് :
ചാത്തമംഗലം കൂളിമാടിനു സമീപം വെള്ളക്കെട്ടിലേക്ക് ടെമ്പോ വാൻ മറിഞ്ഞു.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.
മഞ്ചേരിയിൽ നിന്നും മുക്കത്തേക്ക് ഫ്രൂട്ട്സുമായി വരികയായിരുന്ന ടെമ്പോ വാനാണ് അപകടത്തിൽപ്പെട്ടത്.
വാൻ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലുള്ള വെള്ളക്കെട്ടിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു.
അപകടത്തിൽ ഡ്രൈവറും സഹായിയും വാഹനത്തിന്റെ ക്യാമ്പിനുള്ളിൽ കുടുങ്ങിപ്പോയി. തുടർന്ന് ഓടിയെത്തിയ പരിസരവാസികളാണ് ഡ്രൈവറെയും സഹായിയേയും പുറത്തെത്തിച്ചത്.
പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.
അപകട സമയത്ത് ഈ ഭാഗത്ത് വെള്ളത്തിൻ്റെ നില കുറവായതിനാൽ വലിയ അപകടമാണ് ഒഴിവായത്.

Post a Comment

Previous Post Next Post