താമരശ്ശേരി: അടിവാരത്ത് യുവാവിൻ്റെ വെട്ടേറ്റ് മധ്യവയസ്കന് ഗുരുതരമായി പരുക്കേറ്റു.
അടിവാരം പാലക്കാട് സ്വദേശിയും അടിവാരത്ത് താമസക്കാരനുമായ സ ഇസ്മയിലിനാണ് കഴുത്തിനും, തലക്കും, ഇരു കൈകൾക്കും വെട്ടേറ്റത്. മുളക് പൊടി വിതറിയായിരുന്നു ആക്രമം.
അക്രമം നടത്തിയ അടിവാരം സ്വദേശി ഷാനിദ്(28) നെ പോലീസ് പിടികൂടി, അടിവാരത്തെ മത്സ്യ വ്യാപാരിയുടെ മകനാണ് ഷാനിദ്, മത്സ്യം വെട്ടാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് വെട്ടിയത്.നിലവിൽ ടൈലറിംഗ് ജോലി ചെയ്യുന്ന ഇസ്മയിൽ നേരത്തെ മത്സ്യക്കടയിൽ ജോലി ചെയ്തിരുന്നു. അക്രമത്തിൻ്റെ കാരണം വ്യക്തമല്ല, ഗുരുതരമായി പരുക്കേറ്റ ഇസ്മയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്, രാത്രി 9 മണിയോടെയായിരുന്നു സംഭവം.താമരശ്ശേരി പോലീസ് സ്ഥലത്തെത്തി.