Trending

കുന്ദമംഗലത്ത് തീപിടുത്തം




 കുന്ദമംഗലത്ത് ജ്വല്ലറി ഷോറൂമിൽ തീപിടുത്തം. കുന്ദമംഗലംകോടതിയുടെ കവാടത്തിന് സമീപത്ത് പ്രവർത്തിക്കുന്ന ഫെല്ലജ്വല്ലറിയുടെ ഒന്നാം നിലയിലാണ്
തീപിടുത്തം ഉണ്ടായത്. കടയുടെ ഇൻറീരിയർ ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് ഭാഗികമായി കത്തി നശിച്ചത്.രാത്രി ഒരു മണിയോടെ കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽ നിന്ന് രണ്ടു യൂണിറ്റും മുക്കം ഫയർ സ്റ്റേഷനിൽ നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീ അണച്ചത്. കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post