Trending

ബന്ധുവീട്ടിലെ നീന്തൽക്കുളത്തിൽ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം





കൊച്ചി: കോതമംഗലത്ത് ബന്ധുവീട്ടിലെ നീന്തൽക്കുളത്തിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പായിപ്ര കക്ഷായിപ്പടി പൂവത്തും ചുവട്ടിൽ ജിയാസ്-ഷെഫീല ദമ്പതികളുടെ മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്.

ജിയാസിന്റെ വീടിന് തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിൽ വന്നതായിരുന്നു കുഞ്ഞ്. എല്ലാവരും ഒത്തുചേർന്നുള്ള ചർച്ചയ്ക്കിടെ കുഞ്ഞിനെ കാണാതാകുകയായിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ് വീട്ടിനകത്തുള്ള സ്വിമ്മിംഗ് പൂളിൽ നിന്നും കുഞ്ഞിനെ കണ്ടെത്തിയത്.

അവശനിലയിലായ കുഞ്ഞിനെ ഉടനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ചികിത്സയിലിരിക്കേ ഇന്ന് മരിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. തുടർന്ന് ഇന്ന് രാവിലെ എട്ടോടെയാണ് കുഞ്ഞ് മരിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറുമെന്ന് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post