Trending

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ യുവാവിൻ്റെ പരാക്രമം, ജീവനക്കാർക്കും,പോലീസിനും മർദ്ദനം







താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ യുവാവിൻ്റെ പരാക്രമം, ജീവനക്കാർക്കും,പോലീസിനും മർദ്ദനം

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ യുവാവിൻ്റെ പരാക്രമം.കൊടുവള്ളി മണ്ണിൽക്കടവ് കിഴക്കെ നൊച്ചി പൊയിൽ റബിൽ റഹ്മാൻ (24) ആണ് ക്വാഷാലിറ്റിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പരാക്രമം കാണിച്ചത്.

ചികിത്സക്കായി എത്തിയതാണ് എന്നു പറഞ്ഞ യുവാവ് ലൈറ്റുകൾ ഓഫ് ചെയ്യുകയും, ഉപകരണങ്ങൾ വലിച്ചെറിയുകയും, ഡോറിലും, ചുമരിലുമെല്ലാം അടിച്ച് തെറിയഭിശേകം നടത്തുകയും ചെയ്തു.

ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ആദ്യം സ്ഥലത്തെത്തി യുവാവിനെ കീഴ്‌പ്പെടുത്താൻ ശ്രമിച്ച രണ്ടു പോലീസുകാർക്കും, നഴ്സിംങ്ങ് അസിസ്റ്റൻ്റിനും മർദ്ദനമേറ്റു. താമരശ്ശേരി സ്റ്റേഷനിലെ സി പി ഒ മാരായ അഷറഫ്, ഹനീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്.
കഷ്യാലിറ്റിയിൽ ഉണ്ടായിരുന്ന രോഗികൾ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

പിന്നീട് താമരശ്ശേരി സിഐ സായൂജ്കുമാറിൻ്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് എത്തി യുവാവിനെ കീഴ്പ്പെടുത്തി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാത്രി ഒൻപതര മണിയോടെയായിരുന്നു സംഭവം.

ഇയാൾ മയക്കുമരുന്നിന് അടിമപ്പെട്ടിരുന്നതായാണ് സംശയം.

Post a Comment

Previous Post Next Post