Trending

അശാസ്ത്രീയ റോഡ് നിർമ്മാണം;പ്രതിഷേധവുമായി കോൺഗ്രസ്സ്.






ഈങ്ങാപ്പുഴ കാക്കവയൽ റോഡിന്റെ അശാസ്ത്രീയ നിർമ്മാണം പരിഹരിക്കുക, വാഹന അപകടത്തിൽ മരിച്ച അനൻ പ്രബിഷിന്റെ കുടുംബത്തിന്, അടിയന്തരമായി സഹായം നൽകുക, റോഡിൽ ഫുട്പാത് നിർമ്മിക്കുക, സ്കൂൾ പരിസരത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കുക, സ്കൂൾ പ്രവർത്തി സമയങ്ങളിൽഹോം ഗാർഡിനെനിയമിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പതിനെട്ടാം വാർഡ് കോൺഗ്രസ് കമ്മറ്റി ഈങ്ങാപ്പുഴയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി. കുരുത്തോല ജോർജ്അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് ജോസ്ഉദ്ഘാടനം ചെയ്തു.ഡിസിസി വൈസ് പ്രസിഡന്റ്അന്നമ്മ മാത്യു,ഡിസിസി മെമ്പർപിസി മാത്യു, കോൺഗ്രസ് ബ്ലോക് കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ദേവസ്യചൊല്ലാമടം, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് രതീഷ് പാപ്പറ്റഎൻ ജി ബാബു, കമറൂ കാക്കവയൽ, ജാഫർ പൊന്നാങ്കണ്ടി, സജീവ് പൂവണിയിൽ, ജോയി ആലമേൽ തടത്തിൽ ഷാജി എൻ ആർ, റോയി വെള്ളിലാംതടം, കുമാരൻ ചെറുകര, പത്മനാഭൻ അമ്പലപ്പടി, ബാബു ചേണാൽ, അമൽരാജ് അമൽരാജ് റഹ്മാൻ ഉടുങ്ങാക്കാട്എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post