കോഴിക്കോട്: ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം വക്കല്ലൂർ പുളിക്കൽ വീട്ടിൽ ഫാത്തിമ സുമയ്യ(25) യെയാണ് പന്തീരങ്കാവ് പോലീസ് പിടികൂടിയത്.
ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയിൽ നിന്നും പ്രതിയും ഭർത്താവ് ഫൈസൽ ബാബുവും ചേർന്ന് അഞ്ചേമുക്കാൽ കോടി രൂപ കൈക്കലാക്കിയതായാണ് പരാതി. പണം നഷ്ടമായ വ്യക്തിയുടെ പരാതിയെ തുടർന്ന്
പന്തീരങ്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. പണം തട്ടിപ്പ് നടത്തിയശേഷം വിദേശത്തേക്ക് മുങ്ങിയ പ്രതികളെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.
ഇന്നലെ ബാംഗ്ലൂർ എയർപ്പോർട്ടിൽ വന്ന് ഇറങ്ങിയപ്പോഴാണ് ഫാത്തിമ സുമയ്യ പിടിയിലായത്. പിടിയിലായ പ്രതിയെ കോഴിക്കോട് എത്തിച്ചു. ഈ കേസിൽ കൂട്ടു പ്രതിയായ ഫാത്തിമ സുമയ്യയുടെ ഭർത്താവ് ഫൈസൽ ബാബു വിദേശത്താണ്. ഇയാളെ പിടികൂടുന്നതിനുള്ള നടപടികൾ പന്തീരാങ്കാവ് പോലീസ് സ്വീകരിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.