2024 മെയ് മാസമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. നവജാത ശിശുവിനെ ഭര്‍തൃമാതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം രഹസ്യമായി സംസ്കരിച്ചതായാണ് പരാതി. ഹോട്ടലിലെ ശുചീകരണ തൊഴിലാളികളായ യുവതി നേപ്പാളി സെമിൻപൂൾ സ്വദേശിനിയാണ്. കുട്ടിയുടെ അച്ഛൻ റോഷൻ, റോഷന്റെ അച്ഛൻ അമർ, അമ്മ മഞ്ജു എന്നിവരും ഹോട്ടലിലെ ജോലിക്കാരാണ്. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന യുവതിക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിനായി മരുന്ന് നല്‍കിയതായും എന്നാൽ യുവതി പ്രസവിച്ചതിനെ തുടർന്ന് കൊലപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. കുഞ്ഞിനെ കൊലപ്പെടുത്തുന്നത് ബന്ധുക്കൾ കണ്ടതായി യുവതിയുടെ സഹോദരി പറഞ്ഞു.
ഭര്‍ത്താവും, ഭര്‍തൃപിതാവും ഇതിനായി സഹായം ചെയ്തു.കൊലപ്പെടുത്തിയെന്ന വിവരമറിഞ്ഞത് മുതൽ പോലീസിൽ പരാതി നൽകാൻ ശ്രമിച്ചു.എന്നാൽ ഭർതൃ വീട്ടുകാരുടെ ഭീഷണിയെ തുടർന്ന് നടന്നില്ല.
ഭര്‍ത്താവും, ഭര്‍തൃപിതാവും ഇതിനായി സഹായം ചെയ്തു.കൊലപ്പെടുത്തിയെന്ന വിവരമറിഞ്ഞത് മുതൽ പോലീസിൽ പരാതി നൽകാൻ ശ്രമിച്ചു.എന്നാൽ ഭർതൃ വീട്ടുകാരുടെ ഭീഷണിയെ തുടർന്ന് നടന്നില്ല.
കഴിഞ്ഞ ദിവസമാണ് കൽപ്പറ്റ പോലീസിൽ പരാതി നൽകിയത്. കേസെടുത്ത കല്‍പ്പറ്റ പോലീസ് കുറ്റാരോപിതരായ മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പോലീസ് ഇന്‍സ്‌പെക്ടര്‍ എ യു ജയപ്രകാശിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. തുടരന്വേഷണം നടന്നു വരുന്നതായും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നതായും പോലീസ് വ്യക്തമാക്കി.