താമരശ്ശേരി: കേരള പ്രദേശ് മഹിളാ കോൺഗ്രസിന്റെ ബ്ലോക്ക് തല ക്വാമ്പ് "സാഹസ്" ജില്ലാ തല ഉത്ഘാടനം താമരശ്ശേരി ബ്ലോക്കിൽ ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോട്ടിൽ നിർവഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് ഖദീജ സത്താർ അധ്യക്ഷത വഹിച്ചു കെ പി സി സി മെമ്പർ മാരായ എ അരവിന്ദൻ,ഹബീബ് തമ്പി ബ്ലോക്ക് പ്രസിഡന്റ് പി ഗിരീഷ്‌കുമാർ, സംസ്ഥാന സെക്കട്ടറി മാരായ വനജ ടീച്ചർ, ആമിനമോൾ, സന്ധ്യ, താമരശ്ശേരി ഇൻ ചാർജ്ഉള്ള ജില്ലാ സെക്രെട്ടറി അന്നക്കുട്ടിദേവസ്യ. ജില്ലവൈസ് പ്രസിഡന്റ് രാധാമണി ടീച്ചർ. ജില്ലാ സെക്കട്ടറി മാരായ ചിന്നമ്മ ജോർജ്. അംബിക മംഗലത്ത് കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് സിന്ധു മോഹൻ മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നവാസ് മാസ്റ്റർ മണ്ഡലം വൈസ് പ്രസിഡന്റ കെ പി കൃഷ്ണൻ യൂത്ത് കോൺഗ്രസ് ജില്ലാ സെക്കട്ടറി കാവ്യാ വി ആ ർ എന്നിവർ പങ്കെടുത്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീജ ദിലീപ് സ്വാഗത വും. ധനലക്ഷ്മി നന്ദിയും പറഞ്ഞു.