താമരശ്ശേരി:
ചെമ്പ്ര ഗവ. എൽ പി സ്കൂളിന് താമരശ്ശേരി ഗ്രാമപഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എം.കെ. സൗദാബീവി, അഡ്വ. ജോസഫ് മാത്യു, ജെ.ടി അബ്ദുറഹ്മാൻ, ഒ. പി ഉണ്ണി, പി.കെ.രാധാകൃഷ്ണൻ , കെ.പി. ശിവദാസൻ, ടി.കെ. അരവിന്ദാക്ഷൻ പി.കെ.ഷൈന ,കെ .ടി.അബ്ദുൽ നാസർ തുടങ്ങിയവർ സംസാരിച്ചു.പി ടി എ പ്രസിഡന്റ് പി കെ മുനീർ സ്വാഗതവും പ്രധാനാധ്യാപിക കെ.ടി. ഷൈനി നന്ദിയും പറഞ്ഞു