കോഴിക്കോട്:മാവൂർ ബസ് സ്റ്റാൻഡിന് മുൻവശത്ത് ബൈക്ക് ബസിൽഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.മുക്കം കെഎസ്ഇബി ജീവനക്കാരനായ പന്നിക്കോട് കുന്നുമ്മൽ ജയപ്രകാശ് (47) നാണ് പരിക്കേറ്റത്.രാവിലെ ഒൻപതരയോടെയാണ് അപകടം ഉണ്ടായത്.
അരീക്കോട് ഭാഗത്തുനിന്നും മാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക്
കയറുന്ന സമയത്ത് കോഴിക്കോട് ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്ക് ബസിന്റെ മുൻവശത്ത് ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികനായ ജയപ്രകാശ് റോഡിലേക്ക് വീണു.
ഉടൻതന്നെ ഓടിയെത്തിയ പരിസരത്തുണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികളും മറ്റ് യാത്രക്കാരുംപരിക്കേറ്റ ജയപ്രകാശിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ജയപ്രകാശിന് തലക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും സാരമല്ലെന്നാണ് പ്രാഥമിക വിവരം.
അതേസമയം ബൈക്ക് ബസിൽ ഇടിച്ച സമയത്ത് പെട്ടെന്ന് തന്നെ ബസ് ഡ്രൈവർ ബസ് നിർത്തിയതിനാൽ വലിയ അപകടമാണ് ഒഴിവായത്.