താമരശ്ശേരി: ചാരായം വാറ്റാനായി 40 ലിറ്റർ വാഷ് സൂക്ഷിച്ച പുതുപ്പാടി മലപുറം
വയനാടൻക്കുന്ന് സ്വദേശി രാഘവനെ എക്സൈസ് സംഘം പിടികൂടി. ഇന്ന് ഉച്ചക്ക്
താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാറും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്
പ്രവൻ്റിവ് ഓഫീസർ (ഗ്രേഡ്) നിഷാന്ത് എം കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിൽ എസ്, ജിഷ്ണു സി പി, വനിതാ സിവിൽ എക്സൈസ് ഓഫീസർ രജിത, ceo ഡ്രൈവർ പ്രജീഷ് എന്നിവർ ചേർന്ന സംഘമാണ് പരിശോധന നടത്തിയത്.