Trending

സ്‌കൂട്ടറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവുമായി തൊട്ടിൽപ്പാലത്ത് രണ്ട് പേർ പോലീസ് പിടിയിൽ




കുറ്റ്യാടി:
സ്‌കൂട്ടറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവുമായി തൊട്ടിൽപ്പാലത്ത് രണ്ട് പേർ പോലീസ് പിടിയിൽ. പൂതംപാറ വയലിൽ ജോസഫ് (23), ചൊത്തക്കൊല്ലി വയലിൽ ആൽബിൻ തോമസ് (22) എന്നിവരെയാണ്   ആറു കിലോ കഞ്ചാവുമായി തൊട്ടിൽപാലം പോലിസ് കസ്റ്റഡിയിലെടുത്തത്. റൂറൽ എസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഒഡീഷയിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് കുറ്റ്യാടി മേഖലയിൽ ചില്ലറ വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവർ.  തൊട്ടിൽപാലം എസ്.ഐ അൻവർഷാ, സ്പെഷൽ സ്ക്വാഡ് എസ്ഐ മനോജ്കുമാർ രാമത്ത്, എഎസ്ഐമാരായ വി.വി.ഷാജി, വി.സി.ബിനീഷ്, സദാനന്ദൻ വള്ളിൽ, മുനീർ, എസ്‌സിപിഒ ഷാഫി, സിപിഒ അഖിലേഷ് എന്നിവരങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post