Trending

ജനറൽ ബോഡി യോഗവും ഓണകിറ്റ് വിതരണവും നടത്തി




താമരശ്ശേരി വിളയാറച്ചാലിൽ സ്നേഹതീരം റെസിഡൻസ് അസോസിയേഷൻ 2024 വർഷത്തെ അർദ്ധ വാർഷിക ജനറൽ ബോഡി യോഗവും ഓണകിറ്റ് വിതരണവും നടത്തി. സെക്രട്ടറി  ജയൻ ഗ്രീഷ്മം സ്വാഗതം പറഞ്ഞു.പ്രസിഡന്റ്  ഷനീത് കുമാർ. കെ. അധ്യക്ഷത വഹിച്ചു. ട്രഷറർ  സുരേഷ്. പി. ആർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. റെസിഡൻസിലെ എല്ലാ കുടുംബാംഗങ്ങൾക്കും ഓണകിറ്റ് വിതരണം ചെയ്തു .വൈസ്. പ്ര.  സുരേഷ് കെ. പി, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.ജോ. സെ.  മനോജ്‌ കെ. എൻ ആശംസകൾ നേർന്നു. ''കുട്ടികളെ അറിയാൻ '' എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ്  ജയൻ ഗ്രീഷ്മം ക്ലാസ്സ്‌ എടുത്തു.ജോ. സെ. ബിനീഷ് കുമാർ കെ. കെ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post