Trending

വയോധികനായ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതികൾ പിടിയിൽ.





കാക്കൂർ : വയോധികനായ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ
പ്രതികൾ പിടിയിൽ. കുമാരസാമിയിൽ ഉള്ള വ്യാപാരിയെ ലൈംഗീക അതിക്രമം ആരോപണം ഉന്നയിച്ച് 50,000 രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. പരാതി പോലീസിൽ നല്കാതിരിക്കാൻ 6 ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. ഭയപ്പെട്ട വ്യാപാരി ആദ്യ ഗഡുവായി 50,000 രൂപ വ്യാപാരി ഒന്നാം പ്രതിയുടെ എക്കൌണ്ടിലേക്ക് അയച്ചു നല്കി. പിന്നീട് സുഹൃത്ത് മുഖേന കാക്കൂർ പോലീസിൽ 29-08-2024 തീയതി പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത കാക്കൂർ പോലീസ് ഇൻസ്പെക്ടർ സജു ഏബ്രഹാമിൻ്റെ നേതൃത്വത്തിൽ ഇന്ന് കേസിലെ ഒന്നാം പ്രതിയായ ഹനുമാൻ സേന സംസ്ഥാന ചെയർമാൻ ആയ ഭക്തവൽസലനെയും, കാക്കൂർ സ്വദേശിയായ ആസ്യയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നു കാക്കൂർ പോലീസ് അറിയിച്ചു. SI മാരായ ജീഷ്മ.വി, സുരേഷ്.ടി, ASI മാരായ ലിനീഷ്.കെ.കെ, ബിജേഷ്.കെ.എം, SCPO മാരായ സുബീഷ്ജിത്, അരുൺ, ഷാംനാസ് CPO മാരായ ബീജീഷ്, ബിജിനി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്

Post a Comment

Previous Post Next Post