Trending

താമരശ്ശേരി ചുരത്തിൽ ലോറി ഡ്രൈവറെ കാറിൽ എത്തിയ യുവാക്കൾ മർദ്ദിച്ചു




താമരശ്ശേരി ചുരം വ്യൂ പോയിൻ്റ്‌ സമീപം ലോറി ഡ്രൈവർക്ക് കാറിൽ എത്തിയ യുവാക്കളുടെ മർദ്ദനം. 
ഇന്നലെ രാത്രിയാണ് ലോറി ഡ്രൈവർക്കെതിരെ തെറിവിളിയും മർദ്ദനവും ഉണ്ടായത്.KL 12 G 5916 എന്ന കാറിലെത്തിയ അഞ്ചോളം യുവാക്കളാണ്  ലോറി ഡ്രൈവറെ മർദ്ദിച്ചത്.ഇന്നലെ രാത്രി ചുരത്തിൽ ലോറി മറിഞ്ഞുണ്ടായ ഗതാഗതക്കുരുക്കിൽ യാത്രക്കാർ അകപ്പെട്ടു വലഞ്ഞിരിക്കുകയാണ് യുവാക്കളുടെ പരാക്രമം, കർണാടകയിലെ മണ്ഡ്യയിൽ നിന്നും അരി കയറ്റി വരികയായിരുന്ന ലോറിയിലെ ബാലുശ്ശേരി സ്വദേശിയായ സോനു എന്ന ഡ്രൈവർക്കാണ് മർദ്ദനമേറ്റത്.

താമരശ്ശേരി പോലീസിൽ പരാതി നൽകുമെന്ന് ഡ്രൈവർ പറഞ്ഞു.

Post a Comment

Previous Post Next Post