Trending

കർണാടക ഹുൻസൂരിലെ ബസപകടം; പരിക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു





ബെം​ഗളൂരു: കർണാടകയിലെ ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാരനായ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം. രാമനാട്ടുകര സ്വദേശി അമൽ ഫ്രാ​ഗ്ലിൻ ആണ് മരിച്ചത്. മൈസൂരിവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മറിഞ്ഞ ബസിനടിയിൽ അമൽ അകപ്പെടുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വിട്ടുനൽകും.

ബെം​ഗളൂരുവിൽനിന്ന് മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന എസ്.കെ.എസ് ട്രാവൽസിന്റെ എ.സി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാത്രി 12.45-ഓടെ ആയിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുതവണ കുത്തനെ മറിയുകയായിരുന്നു.



അമല്‍ ഫ്രാങ്ക്‌ളിന്‍ ആറു മാസമായി ബംഗളൂരുവിലെ വിസ്സന്‍ ടെക്‌നോളജിയില്‍ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: കെ.എഫ്.ഫ്രാങ്ക്‌ളിന്‍ (കേരള ഗ്രാമീണ്‍ ബാങ്ക് ഐ.ടി. വിങ് മാനേജര്‍). മാതാവ് പ്രീത (എല്‍.ഐ.സി, രാമനാട്ടുകര). സഹോദരന്‍ വിനയ് ഫ്രാങ്ക്‌ളിന്‍ (പൈന്‍ ലാബ്‌സ്, ബംഗളൂരു). സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് തേഞ്ഞിപ്പാലം സെന്റ് മേരീസ് ചര്‍ച്ചിൽ നടക്കും.



നിരവധിപേർക്ക് അപകത്തിൽ പരിക്കേറ്റിരുന്നു. ഇവർ മണിപ്പാൽ ആശുപത്രി ഉൾപ്പടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മലയാളി യാത്രക്കാരാണ് ബസിലുണ്ടായിരുന്നവരിൽ ഭൂരിഭാ​ഗവും. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പരിക്കേറ്റ യാത്രക്കാരിൽനിന്ന് ലഭിക്കുന്ന വിവരം.



Post a Comment

Previous Post Next Post