കോഴിക്കോട്,
കൈതപ്പൊയിൽ
എംഇഎസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ വയനാടിനെ ചേർത്തു പിടിക്കുന്നതിന്റെ ഭാഗമായി ഈ അവധിക്കാലം വയനാടിനോടൊപ്പം എന്ന സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി കോഴിക്കോട് ബീച്ചിൽ ഫ്ലാഷ് മോബ് ഉൾപ്പെടെ പൊതുജന ശ്രദ്ധ ആകർഷിക്കുന്ന വിവിധ പരിപാടികൾ നടത്തിയ എംഇഎസ് സ്കൂൾ വിദ്യാർത്ഥികളുടെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു.
എംഇഎസ് സ്റ്റേറ്റ് സെക്രട്ടറി സി ടി സക്കീർ ഹുസൈൻ എംഇഎസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പി കെ അബ്ദുൾ ലത്തീഫ് എംഇഎസ് കൈതപ്പൊയിൽ സ്കൂൾ മാനേജർ കെ.എം ഡി മുഹമ്മദ് എംഇഎസ് താലൂക്ക് പ്രസിഡണ്ട് അബ്ദുൽ അസീസ് എം ഇഎസ് യൂണിറ്റ് സെക്രട്ടറി ടി കെ സുബൈർ,എംഇഎസ് സ്കൂൾ പ്രിൻസിപ്പൽ ജോസഫ് പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു