പുതുപ്പാടി :പൊതുജന അഭിപ്രായത്തിനും സാമൂഹ്യ നന്മയ്ക്കും എതിരായി ജനവാസ മേഖലകളെ ഉൾപ്പെടുത്തി ഇ എസ് എ കരടു വിജ്ഞാപനം തയ്യാറാക്കിയ സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് പുതുപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പുതുപ്പാടി വില്ലേജ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു.
മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി യു സി രാമൻ മാർച്ച് ഉദ്ഘാടനം ചെയ്തു,
ഒതയോത്ത് അഷ്റഫ് അധ്യക്ഷത വഹിച്ചു, സി കെ കാസിം, സി എ മുഹമ്മദ്, പി എം എ റഷീദ്, ആർ കെ മൊയ്തീ കോയ, പി കെ മുഹമ്മദലി, ബാബു കാക്കവയൽ, നജുമുന്നിസ ഷരീഫ്, ഷംസു കുനിയിൽ, ഒ എം റംല, ആയിഷ ബീവി, പി കെ മജീദ്, വി കെ ഷംനാദ്, പഞ്ചളി അബ്ദുള്ള, കെ ർ വേലായുധൻ, ഷുഹൈബ് തുടങ്ങിയവർ സംബന്ധിച്ചു, ഷാഫി വളഞ്ഞപാറ സ്വാഗതവും മുത്തു അബ്ദുൽ സലാം നന്ദിയും പറഞ്ഞു.