കൊളത്തൂർ (മലപ്പുറം): വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്നും സീറ്റ് ബെൽറ്റ് കഴുത്തിൽ കുടുങ്ങിയും ശ്വാസംമുട്ടി കുഞ്ഞിന് ദാരുണാന്ത്യം. ചാപ്പനങ്ങാടി സ്വദേശി തെോക്കത്ത് നാസറിന്റെ മകൾ ഇഫയാണ് (മൂന്ന്) മരിച്ചത്. ശനിയാഴ്ച വൈകീട്ട് 3.30ഓടെയായിരുന്നു സംഭവം.
പടപ്പറമ്പ് മൂച്ചിക്കൽ പുളിവെട്ടി ജാറത്തിനു സമീപമായിരുന്നു അപകടം. ടാങ്കർ ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ മുൻസീറ്റിൽ ഉമ്മയുടെ മടിയിലിരിക്കുകയായിരുന്നു കുഞ്ഞ്. ഇടിയെ തുടർന്ന് സീറ്റ് ബെൽറ്റ് കഴുത്തിൽ കുടുങ്ങുകയും എയർബാഗ് മുഖത്തമർന്ന് ശ്വാസം തടസ്സപ്പെടുകയുമായിരുന്നു.