ഇന്ത്യയിലെ മെഡിക്കൽ കരിക്കുലം വിഭാവനം ചെയ്യുന്ന നാഷണൽ മെഡിക്കൽ കമ്മീഷൻ എം.ബി.ബി.എസ് കരിക്കുലത്തിൽ നിന്ന് റെസ്പിറേറ്ററി മെഡിസിൻ, എമർജൻസി മെഡിസിൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റെഷൻ വിഭാഗങ്ങൾ നിർബന്ധമായി ഉൾപ്പെടുത്തുകയുണ്ടായി.. ഈ വിഭാഗങ്ങൾ ഉള്ള മെഡിക്കൽ കോളേജുകൾക്ക് മാത്രമേ എം. ബി .ബി. എസ് സീറ്റ് അനുമതി നൽകുള്ളൂവെന്നും നിർബന്ധമാക്കി,.. എന്നാൽ യാതൊരു ആലോചനകളും നടത്താതെ പല താല്പര്യങ്ങളുടെയും പേരിൽ പിന്നീട് ഈ തീരുമാനം മരവിപ്പിക്കുകയും അത് കോടതി സമക്ഷം എത്തുകയും ചെയ്തു.. ഇതിനു വ്യക്തമായ ഉത്തരം നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ വലിയ പ്രതിസന്ധിയും ആശങ്കയുമാണ് ഇത് മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലും വീൽചെയർ രോഗികളടക്കമുള്ളവരിലും സൃഷ്ടിച്ചിട്ടുള്ളത്.. മാത്രമല്ല സാധാരണ രോഗികളെ അപേക്ഷിച്ച് നോക്കുമ്പോൾ വിവിധ രീതിയിൽ ശാരീരികമായി തളർച്ച സംഭവിച്ച നട്ടെല്ലിന് ക്ഷതം സംഭവിച്ചവർ,സ്ട്രോക്ക്, മുതലായ ഈ വിഭാഗങ്ങളെ കുറിച്ച് വിദഗ്ധമായ രീതിയിൽ പഠിക്കാത്തതും പരിചിതമല്ലാത്തതുമായ ഡോക്ടർമാർ ഉണ്ടായി വരുന്നത് മെഡിക്കൽ വിദ്യാഭ്യാസ - ആരോഗ്യരംഗത്ത് ഭൂഷണമായ കാര്യമല്ല..
ഡിഫറെൻറ്ലി ഏബിൾഡ് ആയിട്ടുള്ള രോഗികളും അവരുടെ ചികിത്സയും സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട വിഭാഗമാണ് ഫിസിക്കൽ മെഡിസിൻ റീഹാബിലിറ്റെഷൻ എന്നത്.. നിലവിലുള്ളതും ദിനംപ്രതിയെന്നോണം ഇത്തരം രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ ഫിസിക്കൽ മെഡിസിൻ പുനരധിവാസം കൂടുതൽ മെച്ചപ്പെടുത്തണമെന്ന് വിവിധ ഭിന്നശേഷി സംഘടനകൾ സർക്കാരുകളിൽ നിന്ന് അനുകൂലമായ സാഹചര്യം വേണമെന്ന് ആവശ്യപ്പെടുമ്പോഴാണ് വിവിധ അപകടങ്ങളിൽ പെട്ടും മറ്റും ഡിഫറെൻറ്ലി എബിൾഡ് ആയി മാറുന്നവരുടെയും ചികിത്സയെ ദോഷകരാമായി മാറ്റുന്ന ഇത്തരം തീരുമാനങ്ങൾ ഉണ്ടായിട്ടുള്ളത്.ഡിഫറെൻറ്ലി എബിൾഡ് ആയിട്ടുള്ള ആളുകളുടെ പ്രശ്നങ്ങളും ചികിത്സയും ഒക്കെ മനസ്സിലാക്കാതെ പുറത്തിറങ്ങുന്ന ഡോക്ടർമാർ ബന്ധപ്പെട്ട രോഗികളുടെ ആരോഗ്യ പ്രശ്നങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാൻ പറ്റാത്ത സാഹചര്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാൻ പോകുന്നത്.. അത്കൊണ്ട് തന്നെ എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ കരിക്കുലത്തിൽ നിന്ന് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റെഷനടക്കമുള്ള വിഭാഗങ്ങൾ എടുത്ത് മാറ്റാനുള്ള ശ്രമത്തെ വീൽചെയർ റൈറ്റ്സ് ഓർഗനൈസേഷൻ ശക്തമായി പ്രതിഷേധിക്കുകയും പ്രസ്തുത സിലബസ് തിരിച്ച് കൊണ്ടുവരുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ഡബ്യു .ആർ. ഒ. പ്രസിഡൻ്റ് ബവീഷ് ബാൽ താമരശ്ശേരി അധ്യക്ഷം വഹിച്ച യോഗത്തിൽ സിക്രട്ടറി സന്തോഷ് വലിയപറമ്പ് സ്വാഗതം പറഞ്ഞു, ട്രഷറർ റഷീദ് പേരാമ്പ്ര ,മോഹനൻ അടിവാരം, കുഞ്ഞിക്കോയ കാന്തപുരം, ചന്ദ്രൻ ചമൽ, ഷമീർ പൂനൂർ, ഇന്ദു പി., മിശ്ര, ഷൈജു, നയിം വി.കെ, സുബൈർ, മുഹമ്മദ് പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.