Trending

സംസ്ഥാനത്ത് 227 ബിവറേജസ് ഔട്ട് ലെറ്റുകൾ പുതുതായി ആരംഭിക്കുന്നു, കെട്ടിടമുള്ളവർക്ക് ബന്ധപ്പെടാം







തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ പദ്ധതിയിട്ട് ബിവറേജസ് കോര്‍പ്പറേഷന്‍. പുതിയതായി ആരംഭിക്കുന്ന 227 ഔട്ട്‌ലെറ്റുകള്‍ക്കായി വാടകകെട്ടിടം തേടുകയാണ് ബെവ്‌കോ. ഇതിനായ് ബവ്‌സ്‌പേസ് എന്ന പേരില്‍ വെബ് പോര്‍ട്ടലും ആരംഭിച്ച് കഴിഞ്ഞു. കെട്ടിടത്തിന്റെ മാനദണ്ഡങ്ങള്‍ അടക്കം വിശദവിവരങ്ങള്‍ https://bevco.in/ എന്ന വെബ്‌സൈറ്റില്‍ പരിശോധിച്ച് https://bevco.in/bevspace/ എന്ന ലിങ്കില്‍ അപേക്ഷ നല്‍കാം.

പോര്‍ട്ടലിലെത്തി കെട്ടിടത്തിന്റെ വിവരങ്ങളും തൊട്ടടുത്ത ലാന്‍ഡ് മാര്‍ക്കും ഉടമയുടെ വിവരങ്ങളും നല്‍കാവുന്നതാണ്. തുടര്‍ന്ന് കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ പരിശോധിച്ച ശേഷം നിങ്ങളെ ബന്ധപ്പെടും. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ബാങ്ക്, സര്‍ക്കാര്‍ കെട്ടിടം എന്നിവയ്ക്ക് നല്‍കുന്ന വാടകയുടെ അടിസ്ഥാനത്തിലാകും വാടകയ്ക്ക് നല്‍കുന്ന കെട്ടിടത്തിന്റെ മാസവാടക നിശ്ചയിക്കുക. കൂടുതല്‍ സൗകര്യമുള്ള സ്ഥലമാണെന്ന് കണ്ടെത്തിയാല്‍ സിഎംഡിക്ക് വാടക വര്‍ദ്ധിപ്പിക്കാന്‍ അധികാരമുണ്ടാകും

കടമുറികള്‍ വാടകയ്ക്ക് കൊടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറ്റിയ അവസരമാണിതെന്ന് ബെവ്കോ ഉദ്യോഗസ്ഥര്‍ പറയുന്നു. കൃത്യമായ വാടകയും ദീര്‍ഘകാലത്തേക്കുള്ള കരാര്‍ ലഭിക്കുമെന്നതും കെട്ടിട ഉടമകളെ ഇതിലേക്ക് ആകര്‍ഷിക്കും. ഇത്തരത്തില്‍ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ എല്ലാവര്‍ക്കും അവസരം ലഭിക്കാറില്ലെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബെവ്കോ എം.ഡി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലാണ് വെബ് പോര്‍ട്ടല്‍ നടപ്പിലാക്കിയത്.

പ്രീമിയം കൗണ്ടര്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയാകും പുതിയ ഔട്ട്‌ലെറ്റുകള്‍ വരിക. അപേക്ഷിക്കാനുള്ള സാങ്കേതിക സഹായത്തിനായി itd@ksbc.co.in എന്ന ഇമെയിലിലോ 62389 04125 എന്ന നമ്പറിലോ ബന്ധപ്പെടാം

Post a Comment

Previous Post Next Post