Trending

എം.ടിയുടെ വീട്ടിൽ വന്‍ കവർച്ച; 26 പവൻ സ്വർണം മോഷണം പോയതായി പരാതി





കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ വീട്ടിൽ വന്‍ കവർച്ച. ഈസ്റ്റ് നടക്കാവിലെ വീട്ടിലാണു മോഷണം നടന്നത്. 26 പവൻ സ്വർണം കവര്‍ന്നതായാണു വിവരം.

എം.ടിയുടെ ഭാര്യ സരസ്വതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. സെപ്റ്റംബര്‍ 29നാണ് സ്വർണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. പരാതിയില്‍ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Post a Comment

Previous Post Next Post