ബാലുശ്ശേരി:
ബാലുശ്ശേരിയിൽ വൻ മയക്കുമരുന്നു വേട്ട.
മാരക ലഹരി മരുന്നായ 20 ഗ്രാം എം ഡി എം എയുമായി 4 പേരെ കോഴിക്കോട് റൂറൽ എസ് .പി പി. നിധിൻരാജ് ഐ.പി.എസിൻ്റെ കീഴിലുള്ള സംഘം പിടികൂടി.
ബാലുശ്ശേരി പോസ്റ്റ് ഓഫീസ് റോഡിൽ കുറ്റിക്കാട്ട് പറമ്പ് ജിഷ്ണു എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് MDMA പിടി കൂടിയത്.
ബാലുശ്ശേരി കുറ്റിക്കാട്ട് പറമ്പ് ,ജിഷ്ണു .(25) നന്മണ്ട താനോത്ത് വീട്ടിൽ അനന്ദു എന്ന ടോബി (25),
നന്മണ്ട കരിയാത്തൻ കാവ് തിയ്യക്കണ്ടി ആകാശ് ടി.കെ(26),
ചേളന്നൂർ കൈതോട്ടയിൽ മീത്തൽ അബിൻ(26), എന്നിവരെയാണ് ജിഷ്ണുവിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ MDMA യുമായി പിടി കൂടിയത്. കോഴിക്കോട്, കൊയിലാണ്ടി, വടകര ഭാഗങ്ങളിലെ മയക്കു മരുന്ന് സംഘത്തിൽ പെട്ടവരാണ് നാല് പേരും. കോഴിക്കോട് നഗരത്തിലെ മൊത്ത വിൽപനക്കാരിൽ നിന്നും എടുക്കുന്നതാണെന്നാണ് പ്രതികൾ പറയുന്നത്. അനന്ദുവിന് മുമ്പ് 2 തവണ MDMA പിടികൂടിയതിന് കേസുണ്ട്. സമാനമായ കേസിൽ ആകാശും ജയിലിൽ കിടന്നിട്ടുള്ളതാണ്. പിടികൂടിയ ലഹരി 60000 രൂപ വിലവരും ആഢംബരവാഹനമായ KL11BW 8685 നമ്പർ താർജീപ്പും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വാഹനങ്ങൾ മാറി മാറി വാടകക്ക് എടുത്തും മയക്കു മരുന്ന് ഉപയോഗിച്ചും ആർഭാടജീവിതം നയിക്കുന്നതാണ് പ്രതികളുടെ രീതി. ജിഷ്ണുവിൻ്റെ വീട്ടിൽ വച്ച് സംഘം ചേർന്ന് ചെറു പാക്കറ്റിലാക്കി വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി. നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. പ്രകാശൻ പടന്നയിൽ, പേരാമ്പ്ര ഡി വൈ എസ്.പി. ലതീഷ് വി. വി. ബാലുശ്ശേരി ഇൻസ്പെക്ടർ ദിനേശ് ടി. പി എന്നിവരുടെ നേതൃത്വത്തിൽ ബാലുശ്ശേരി എസ്.ഐമാരായ സുജിലേഷ് എം,അബ്ദുൾ റഷീദ് എൻ.കെ, സുരേന്ദ്രൻ സി , എ എസ് ഐ . റസൂല കെ.വി, 'സ്പെഷ്യൽ സ്ക്വോഡ് എസ് . ഐ മാരായ രാജീവ് ബാബു, ബിജു പി .സീനിയർ സി പി ഒ മാരായ ജയരാജൻ. എൻ. എം, ജിനീഷ് . പി.പി, മുനീർ ഇ.കെ, എൻ.എം.ഷാഫി, ടി.കെ. ശോബിത്ത്, ബിജു കെ. ടി ,മുഹമ്മദ് ഷമീർ ഇ.കെ, രതീഷ് ഇ എം, ഫൈസൽ . കെ ഷാലിമ പി. എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്