രാത്രി 8:30 തോടെയാണ് അപകടം സംഭവിച്ചത്.
കോഴിക്കോട് നിന്നും വേങ്ങര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും
കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസുമാണ് അപകടത്തിൽ പെട്ടത്.
ഇടിയുടെ ആഘാതത്തിൽ
ഇരു ബസുകളുടെയും മുൻവശം പൂർണമായും തകർന്നു.ഇരു ബസുകളിലും ഉണ്ടായിരുന്ന പരിക്കേറ്റ
യാത്രക്കാരെ
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വകാര്യ ബസ്
റോങ്ങ് സൈഡിൽ വന്നതാണ് അപകടകാരണം എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
അപകടത്തെ തുടർന്ന് കോഴിക്കോട് മീഞ്ചന്ത ബൈപ്പാസിൽ ഗതാഗതം തടസ്സപ്പെട്ടു.
പോലീസ് സ്ഥലത്തെത്തി ബസുകൾ റോഡിൽനിന്ന് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.