താമരശ്ശേരി:
താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ, കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് ബ്യൂറോയുടെ ഇൻറലിജൻസ് റിപ്പോർട്ട് പ്രകാരം, താമശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി താമരശ്ശേരി കട്ടിപ്പാറ വില്ലേജിൽ , നെടുമ്പാലി ഭാഗത്ത് വെച്ച് 200 ലിറ്ററിൻ്റെ ബാരലുകളിലും മറ്റുമായി സൂക്ഷിച്ച 670 ലിറ്റർ വാഷും, 35 ലിറ്ററിൻ്റെതടക്കം, അഞ്ച് പ്ലാസ്റ്റിക് ക്യാനുകളിലായി സൂക്ഷിച്ച 85 ലിറ്റർ ചാരായവും മൂന്ന് ഗ്യാസ് സിലിണ്ടർ , 70 ലിറ്ററിൻ്റെതടക്കം വലിയ വാറ്റ് പാത്രങ്ങൾ എന്നിവ കണ്ടെടുത്തു .പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ജിഷ്ണു സുജിൽ എന്നിവരും ഉണ്ടായിരുന്നു