ചങ്ങനാശ്ശേരി: മധ്യവയസ്കനെ കബളിപ്പിച്ച്
99 ലക്ഷം രൂപ തട്ടിയ സംഘത്തിലെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പൊന്നാനി
സ്വദേശികളായ അൻസാർ അബ്ദുള്ളക്കുട്ടി (34), ബി.എം. ബഷീർ (34), ഹഫ്സല്‍ റഹ്മാൻ (അബി 38) എന്നിവരെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ചങ്ങനാശ്ശേരി സ്വദേശിയായ
മധ്യവയസ്കനെ അലൻ കിറ്റ് സെക്യൂരിറ്റി
വി.ഐ.പി ഇൻസ്റ്റിറ്റ്യൂഷണൽ ഷെയർ ട്രേഡിങ് എന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ
അംഗമാക്കിയ ശേഷം
ഇതിലൂടെ ട്രേഡിങ് ബിസിനസ് ചെയ്താൽ
300 ശതമാനം ലാഭവീതം കിട്ടുമെന്ന്
വിശ്വസിപ്പിച്ച്
തവണകളായി 99 ലക്ഷം രൂപ
തട്ടിയെടുക്കുകയായിരുന്നു. പണം തിരികെ കിട്ടാതിരുന്നതിനെ തുടർന്ന്
മധ്യവയസ്കൻ ചങ്ങനാശ്ശേരി പൊലീസിൽ
പരാതി നൽകി.
ജില്ല പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ
നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി എസ്.എച്ച്.ഒ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള
അന്വേഷണസംഘമാണ് മൂവരെയും
പിടികൂടിയത്. എസ്.ഐമാരായ ജെ.സന്ദീപ്, അനിൽകുമാർ, സി.പി.ഒമാരായ അതുൽ കെ.മുരളി, നിയാസ്, ഫ്രാൻസിസ്,
ആർ.രാജീവ് എന്നിവരും
അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
കോടതിയിൽ ഹാജരാക്കിയ ഇവരെ
റിമാൻഡ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി
പൊലീസ് തിരച്ചില്‍
ശക്തമാക്കി.