കൊടുവള്ളി: മുക്കത്തെ വ്യവസായിയേയും കുടുംബ ത്തിനെയും കൊല്ലുമെന്നും ഇയാളുടെ സ്വകാര്യ ഫോട്ടോകൾ ഉപയോഗിച്ച് ഭീഷണിപെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കുകയും, വീണ്ടും വൻതുക യ്ക്കായി ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ കൊടുവള്ളി പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ മൂന്നു പേർ പിടിയിൽ, രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
നേരത്തെ ബിസിനസ്സുകാരൻ്റെ സഹായിയായി പ്രവർത്തിച്ചിരുന്ന അബ്ദുൾ അക്ബറിനേയും കൂട്ടാളി അൻസാറിനെയുമാണ് കൊടുവള്ളി പോലീസ് അറസ്റ്റു ചെയ്തത്.ഇരുവരും തൃശൂർ കൈപ്പമംഗലം സ്വദേശികളാണ്.
ഇവർക്ക് പണം തട്ടുന്നതിനായി സഹായങ്ങൾ ചെയ്തു കൊടുത്ത കുപ്രസിദ്ധ കുറ്റവാളി കാക്ക രജ്ഞിത്ത് പോലീസിൻ്റെ കസ്റ്ററ്റഡിയിലാണ്, കൊടി സുനിയുടെ സംഘത്തിൽ അംഗമായ ഇയാൾ സ്വർണം പൊട്ടിക്കൽ, തട്ടിക്കൊണ്ടു പോകൽ അടക്കം 25 ഓളം കേസിൽ പ്രതിയാണ്.
കോഴിക്കോട് റൂറൽ എസ് പി നിധിൻ രാജിൻ്റെ നിർദ്ദേശം പ്രകാരം താമരശ്ശേരി DYSP പി പ്രമോദിൻ്റെ നേതൃത്വത്തിൽ കൊടുവള്ളി
കൊടുവള്ളി SHO അഭിലാഷ് കെ പി .എസ് ഐ ബേബി മാത്യു എ എസ് ഐ ലിയ എസ് സി പിഒ മാരായ അനൂപ് തറോൾ ,സിൻജിത് ,രതീഷ് സിപിഒ മാരായ ഷഫീഖ് നീലിയാനിക്കൽ ,ജിതിൻ കെജി ,റിജോ ,ശ്രീനിഷ് അനൂപ് കരിമ്പിൽ ,രതീപ് എന്നിവരടങ്ങുന്ന സംഘം
കേസിലെ മറ്റു പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം ഊർജ്ജിതമാക്കി.