താമരശ്ശേരി: ഇന്ന് ഉച്ചക്കുണ്ടായ ശക്തമായ ഇടിമിന്നലിൽ താമരശ്ശേരി ചുടലമുക്ക് അരേറ്റക്കുന്നുമ്മൽ അബൂബക്കറിൻ്റെ വീടിൻ്റ ചുവരുകൾ വിണ്ടു കിറുകയും, സിമൻ്റ് തേപ്പുകൾ അടർന്നു വീഴുകയും ഇലക്ട്രിക് വയറിംഗ് കത്തി നശിക്കുകയും, സ്പിച്ചുകളും, ബൾബുകളും പൊട്ടിത്തെറിക്കുകയും ചെയ്തു.
വീടിനകത്താകെ പുക ഉയർന്നതിനെ തുടർന്ന് വീട്ടുകാർ പരിഭ്രാന്തരായി, വീട്ടുടമ അബൂബക്കറും, ഭാര്യയും മൂന്നു വയസ്സുകാരിയായ മകളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം.
താമരശ്ശേരിയിലും മലയോര മേഖലയിലും ശക്തമായ മഴ തുടരുകയാണ്.