Trending

രണ്ടരകിലോഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ



മുക്കം:
 മുക്കം -അരീക്കോട് റോഡിൽ ഗോതമ്പ് റോഡ് എന്ന സ്ഥലത്തുള്ള IHYAUDHEEN HIGHER SECONDARY MADRASA എന്ന സ്ഥാപനത്തിന് മുൻവശം വെച്ച് 2.514 കിലോഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെ എക്സൈസ് പിടികൂടി. 


വെസ്റ്റ് ബംഗാൾ സംസ്ഥാനത്ത് മാൽഡ ജില്ലയിൽ റത്വവ വില്ലേജിൽ റുകുന്ദിപൂർ ദേശത്ത് മുഹമ്മദ് മസൂദ് ദുലാൽ (46) നെയാണ് കോഴിക്കോട് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.രാജീവും പാർട്ടിയും എൻഡിപിഎസ് വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തത്. 

 സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും  വാഹനത്തിൽ വൈകീട്ട് പട്രോളിങ്ങ് നടത്തി വരവെ സംശയാസ്പദമായ സാഹചര്യത്തിൽ  മേൽ പ്രതി നിൽക്കുന്നത് കണ്ടതിനെ തുടർന്ന് നടത്തി പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്, ഇയാളുടെ കൈയിൽ ഒരു പ്ലാസ്റ്റിക് ചാക്കിലായി ഒതുക്കം ചെയ്ത നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.

 കഴിഞ്ഞ ഏഴു വർഷമായി പ്രതി മുഹമ്മദ് മസൂദ് ദുലാൽ ഗോതമ്പ് റോഡ് പരിസരത്ത് താമസിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷമായി ഇയാൾ കഞ്ചാവ് വിൽപ്പന നടത്തുകയാണെന്ന് അന്വേഷണത്തിലൂടെ അറിയാൻ കഴിഞ്ഞതായി എക്സൈസ് അധികൃതർ പറഞ്ഞു.

 മുക്കത്ത് നിന്നും കിലോയ്ക്ക് 20000 രൂപ നിരക്കിൽ കഞ്ചാവ് വാങ്ങിയ പ്രതി ചെറുകിട വിൽപ്പനയിലൂടെ കിലോയ്ക്ക് 40,000 രൂപയാണ് ഈടാക്കുന്നത്. ഇങ്ങനെ വാങ്ങിയ മൂന്ന് കിലോ കഞ്ചാവ് വിൽപ്പന നടത്തി വരവേയാണ്  പ്രതി പിടിയിലായത്.

 എക്സൈസ് സംഘത്തിൽ AEI(G) മാരായ സഹദേവൻ. ടി.കെ, മനോജ് കുമാർ. വി.PO(G) ഷാജു .സി.പി, CEO മാരായ സതീഷ്. പി.കെ. വിനു വി.വി, CEO Driver മനോജ് .O.T എന്നിവരും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post