പയ്യോളി:കോഴിക്കൂട് നിര്‍മിക്കാനെത്തിയ വീട്ടില്‍ പട്ടാപ്പകല്‍ അതിക്രമിച്ചു കയറി സ്വര്‍ണമാല കവര്‍ന്ന യുവാവ് പിടിയില്‍.
സ്ത്രീ തനിച്ച് താമസിക്കുകയാണ് എന്നറിഞ്ഞതോടെ വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ പയ്യോളി ചെറ്റയില്‍ വീട്ടില്‍ ആസിഫ് (24) ആണ് പയ്യോളി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച പയ്യോളി ഇടിഞ്ഞകടവിലാണ് സംഭവം നടന്നത്.