മുക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മാരുതി 800 കാറിൻ്റെ ബോണറ്റിൽ നിന്നാണ് പുക ഉയർന്നത്. യുവതിയും, മകളുമാണ് കാറിൽ ഉണ്ടായിരുന്നത്.ഇവർ
ഉടനെ പുറത്തിറങ്ങിയതിനാൽ അപായമില്ല. മുക്കം ഫയർഫോയ്സ് എത്തി തീയണച്ചു.
മുക്കം അഗസ്ത്യമുഴിൽ നിന്നും തിരുവമ്പാടിയിലേക്ക് പോകുന്നതിനിടെയാണ് കാറിന് തീപിടിച്ചത്.